മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചു.

പാകിസ്താനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മാര്‍ഷല്‍ അര്‍ജന്‍ സിങ് (98) അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആസ്​പത്രിയില്‍വെച്ച് ശനിയാഴ്ച രാത്രി 7.47-നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന അദ്ദേഹം എയർ ചീഫ് മാർഷൽ, വിവിധ രാജ്യങ്ങളിലെ വിവിധ രാജ്യങ്ങളിലെ അംബാസഡർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നു രാവിലെ ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കര – വ്യോമ – നാവിക സേനാ മേധാവികൾ എന്നിവർ സന്ദർശിച്ചിരുന്നു.

വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് അര്‍ജന്‍ സിങ്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ പഞ്ചനക്ഷത്ര റാങ്കാണിത്. പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. വ്യോമസേനയിലെ സർവീസ്‌ കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിങ്ങിനു പദവി നൽകിയത്. അതോടെ എയർഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്‌റ്റാർ റാങ്ക് ഓഫിസറായി അദ്ദേഹം. കരസേനയിലെ ഫീൽഡ് മാർഷലിനു തുല്യമായ പദവിയാണിത്. ഈ പദവി നേടുന്ന ഒരേയൊരു വ്യക്‌തിയും ഇദ്ദേഹമാണ്.

Show More

Related Articles

Close
Close