പ്രശസ്ത ക്ലാസിക്കല്‍ സംഗീതജ്ഞയും പദ്മവിഭൂഷന്‍ അവാര്‍ഡ്‌ ജേത്രിയുമായ ഗിരിജാദേവി വിടവാങ്ങി.

പ്രശസ്ത ക്ലാസിക്കല്‍ സംഗീതജ്ഞയും പദ്മവിഭൂഷന്‍ അവാര്‍ഡ്‌ ജേത്രിയുമായ ഗിരിജാ ദേവി വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.  തുമ്രി പാട്ടുവഴിയിലെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന ഗിരിജ ദേവിയെ അപ്പാജി എന്നും വിളിച്ചിരുന്നു. ഇന്നുച്ചക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ത്തന്നെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. രാത്രി 8.45 നു അന്ത്യം സംഭവിച്ച വിവരം ആശുപത്രി വക്ത്താവ് പി ടി ഐ- യോട് പങ്കുവക്കുകയായിരുന്നു.

1929 മെയ്‌ 8നു ബനാറസ്സിനു സമീപം ഒരു ജമീന്ദാര്‍ കുടുംബത്തില്‍ ആയിരുന്നു ജനനം. നന്നേ ചെറുപ്പം മുതല്‍ക്കേ സംഗീതം ഗിരിജ ദേവിയുടെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരുന്നു. 1972 ല്‍ പദ്മശ്രീയും , 1989 പദ്മഭൂഷനും ,2016 ല്‍ പദ്മവിഭൂഷനും നല്‍കി രാജ്യം അവരെ ആദരിച്ചു.

Show More

Related Articles

Close
Close