പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭ ബഹിഷ്കരിക്കും

25
കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ലോക്സഭ ബഹിഷ്കരിക്കും. സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന ആരോപണത്തോടെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്ണ്ണയിരിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ലളിത് മോദി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയ 25 കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഇതാദ്യമായാണ് ഇത്രയേറെ എംപിമാരെ ഒറ്റയടിക്കു സഭയ്ക്കു പുറത്താക്കുന്നത്. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന്, കെ.സി. വേണുഗോപാല്‍ എന്നിവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.