ദമ്പതികളുടെ ആത്മഹത്യ; ചങ്ങനാശേരിയിൽ ഹർത്താൽ

സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

പൊലീസ് മര്‍ദ്ദനത്തിലെ  മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ഇന്നു ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് ബി ജെ പി  ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശേരി എസ്ഐ ഷമീർ ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നൽകി.

 

 

 

Show More

Related Articles

Close
Close