കേരളത്തിലും അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു.

ഓൾ ഇന്ത്യ മോട്ടോർ ട്രാസ്പോർട് കോൺഗ്രസ്സ് [എ ഐ എം ടി സി ] ആഹ്വനംചെയ്തിരിക്കുന്ന അനിശ്ചിതകാല ലോറി സമരം കേരളത്തിലും ആരംഭിച്ചു. 90,000 ചരക്കുലോറികളാണ് സംസ്ഥാനത്ത് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് പുറത്തേക്കുള്ള ചരക്കുക്കം പൂര്‍ണമായി സ്തംഭിച്ചു.  ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ നിരക്ക് എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ലോറി ഉടമകളുടെ തീരുമാനം.

Show More

Related Articles

Close
Close