പണിമുടക്കാഹ്വാനം തള്ളി 3 കേരളാ മന്ത്രിമാര്‍ ഡല്‍ഹിയില്‍

പണിമുടക്ക്‌ കേരളത്തില്‍ വിജയമെന്ന് ഇടതുപക്ഷ തൊഴിലാളി സംഖടനകള്‍. മുഖ്യമന്ത്രി പോലും ഫേസ്ബുക്ക്‌ പോസ്റ്റുമായി രംഗത്ത്.

കേരളത്തില്‍ പൊതുവേ ഹര്‍ത്താലിന്റെ പ്രതീതി. പക്ഷെ ഇവിടുള്ള അണികളെ മുഴുവന്‍ സമരം ചെയ്യാന്‍ വിട്ടിട്ടു 3 കേരള മന്ത്രിമാര്‍ അങ്ങ് ഡല്‍ഹിയിലെത്തി. കെ ടി ജലീലും ,മേഴ്സിക്കുട്ടിയമ്മയും അടക്കമുള്ളവരാണ് ഡല്‍ഹിയില്‍ എത്തിയ മന്ത്രിമാര്‍.

ഈ ഡല്‍ഹി എന്താ വേറെ രാജ്യം വല്ലതും ആണോയെന്ന് ,ജനത്തിനു സംശയം തോന്നിയാല്‍ എന്ത് ചെയ്യും?

അഖിലേന്ത്യാ പണിമുടക്ക്‌ ആണത്രേ .. കേരളത്തില്‍ വാഹനങ്ങള്‍ തടഞ്ഞും മറ്റും സമരം ചെയ്യുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇവരുടെ യാത്ര വാഹനത്തില്‍ തന്നെ ആയിരിക്കില്ലേ?

കേരളത്തില്‍  ജീവിക്കുന്നവര്‍ക്ക് മാത്രം സഞ്ചാര സ്വാതന്ത്രം വേണ്ടായെന്നേ സമരക്കാര്‍ക്ക് നിര്‍ബന്ധം ഉള്ളെന്നു ചുരുക്കം. അതോ അഖിലേന്ത്യാ എന്ന് പറഞ്ഞാല്‍ കേരളവും , ത്രിപുരയും മാത്രമേ ഉള്ളോ ?

മന്ത്രിമാര്‍ ജോലിചെയ്യുക തന്നെ വേണം …

നല്ലകാര്യം ..

സമയത്തിനും , അപ്പോയിന്റ്മെന്റ് എന്നിവയ്ക്ക് ഒക്കെ തന്നെ വിലയിട്ടിരിക്കുന്നത് കാണുമ്പോള്‍ വീണ്ടും ഒരു സംശയം , ഈ പൊതു ജനം വെറും കഴുതയോ?

അവരുടെ സമയത്തിനും ,ആവശ്യങ്ങള്‍ക്കും വിലയില്ലേ? സമരക്കാരെ പേടിച്ചു വീടിനു പുറത്തിറങ്ങാതിരുന്നാള്‍ അതിനു സമരത്തിന്‍റെ ആശയത്തിനോടുള്ള പിന്തുണയായി കാണരുത്.

വീണ്ടും ഒരു സംശയം !

അപ്പൊ ഈ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലേ? അതോ ഇന്നത്തെ ഇടതു സമര ആശയങ്ങളോട് ഈ മന്ത്രി സഭയിലെ 3 പേര്‍ക്ക് അത്ര ……!പണ്ട് പാര്‍ട്ടി സെക്രട്ടറി അറിയാതെ ഒരു മന്ത്രിയും ഒന്നും ചെയ്യില്ലാരുന്നത്രേ!

ഇപ്പോളത്തെ സെക്രട്ടറി അപ്പോള്‍ ഇതൊന്നും അറിയുന്നില്ലേ?

Show More

Related Articles

Close
Close