ചത്തീസ്ഗന്ധില്‍ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ചത്തീസ്ഗന്ധില്‍ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. നിയമസഭയില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ പ്രതിഷേധിച്ചതാണ് സസ്‌പെന്‍ഷനു കാരണമായത്‌. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച കേസിലെ പ്രതി നീരവ് മോദിയുടെ ബിസിനസ് പാര്‍ട്‌നറെ ചത്തീസ്ഗന്ധില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. റിയോ ടിന്‍ോ ഗ്രൂപ്പാണ് നിക്ഷേപത്തിന് ക്ഷണം ലഭിച്ചത്. ഇതാണ് പ്രതിഷേധത്തിന്റെ കാരണം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം നടത്തി. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തിയ അവസരത്തിലാണ് മുഖ്യമന്ത്രി രമണ്‍ സിംഗ് റിയോ ടിന്‍ോ ഗ്രൂപ്പാണ് നിക്ഷേപത്തിന് ക്ഷണിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇത്.

Show More

Related Articles

Close
Close