വയലാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;ജയറാം നടന്‍,മീന നടി

vayalar

വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ ആറാമത് വയലാര്‍ രാമവര്‍മ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘നടന്‍’ ആണ് മികച്ച ചിത്രം. ‘നടന്‍’, ‘സ്വാപാനം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയറാമിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. ‘ദൃശ്യ’ത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് മീന നേടി. ‘ആര്‍ട്ടിസ്റ്റ്’ സംവിധാനംചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച സംഗീത സംവിധായകന്‍-ഔസേപ്പച്ചന്‍ (നടന്‍). മികച്ച ഗാനരചയിതാവ്-സോഹന്‍ലാല്‍ (കഥവീട്). മികച്ച ഗായകന്‍-ശ്രീറാം (നടന്‍). മികച്ച ഗായിക-മൃദുല വാര്യര്‍ (കളിമണ്ണ്). നവാഗത സംവിധായകന്‍-റോജിന്‍ ജോസഫ്, ഷാനിന്‍ മുഹമ്മദ് (ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപെന്‍). മികച്ച രണ്ടാമത്തെ നടന്‍-മണിയന്‍ പിള്ള രാജു (ഇടുക്കി ഗോള്‍ഡ്). പുതുമുഖ നടി-കീര്‍ത്തി സുേരഷ് (ഗീതാഞ്ജലി, റിംഗ്മാസ്റ്റര്‍). മികച്ച ഛായാഗ്രാഹകന്‍-സുജിത് വാസുദേവ് (മെമ്മറീസ്, ദൃശ്യം). മികച്ച സിനിമാ നിരൂപകന്‍-കോവളം സതീഷ് (കേരള കൗമുദി-നിത്യതയെ തേടിപ്പോയ പപ്പന്റെ ഒഴുകുന്ന മനസ്സ്). മികച്ച ഓണ്‍ലൈന്‍ സിനിമ-മാധ്യമം, മെട്രോ മാറ്റിനി എന്നിവയ്ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.

മികച്ച ടെലിവിഷന്‍ പുരസ്‌കാരങ്ങളും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്ത അവതാരക-സ്മൃതി പരുത്തിക്കാട് (മാതൃഭൂമി ന്യൂസ്). മികച്ച സംഗീതാധിഷ്ഠിത പരിപാടി-ചക്കരപ്പന്തല്‍ (മാതൃഭൂമി ന്യൂസ്). മികച്ച എന്റര്‍ടൈന്‍മെന്റ് ബുള്ളറ്റിന്‍-സകലകല (മനോരമ ന്യൂസ്). മികച്ച ആക്ഷേപഹാസ്യ പരിപാടി-ഡെമോക്രസി (റിപ്പോര്‍ട്ടര്‍ ടി.വി.). മികച്ച ഹാസ്യ പരിപാടി-കാര്യം നിസ്സാരം (കൈരളി ടി.വി.). മികച്ച ടി.വി. ഷോ-ജെ.ബി. ജംഗ്ഷന്‍ (കൈരളി ടി.വി.). മികച്ച അവതാരകന്‍-കൃഷ്ണചന്ദ്രന്‍ (അമൃത ടി.വി, സ്വര്‍ണച്ചാമരം). മികച്ച ഇന്റര്‍വ്യൂവര്‍-സതീഷ് അമരവിള (ഏഷ്യാനെറ്റ്, സിനിമാ ഡയറി). മികച്ച സമകാലിക അഭിമുഖം-വ്യൂ പോയിന്റ് (മീഡിയ വണ്‍ ചാനല്‍). മികച്ച പ്രഭാത പരിപാടി-വാര്‍ത്താ പ്രഭാതം (ഏഷ്യാനെറ്റ് ന്യൂസ്). വ്യത്യസ്തമായ വിവാഹങ്ങളുടെ ആചാര പരിപാടി-മഹേഷ് കിടങ്ങില്‍ (വെഡ്ഢിങ് ബെല്‍സ്, കൗമുദി ടി.വി.).
വയലാര്‍ രാമവര്‍മ കലാരത്‌ന പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. മലയാള സിനിമ സംഗീത ആലാപനരംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കെ.ജി .മാര്‍ക്കോസിനും ഭരതനാട്യം-ക്ഷേത്ര കലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് രാജശ്രീ വാര്യര്‍ക്കും മലയാള സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക് പി.വി. ഗംഗാധരനും (25-ാംവാര്‍ഷികം ആഘോഷിക്കുന്ന വടക്കന്‍ വീരഗാഥയുടെ നിര്‍മാതാവ്), സാംസ്‌കാരികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സതീഷ്ബാബു പയ്യന്നൂരിനുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close