അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന

00-FB-Share-Pic5കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ഖ്യാതിയും അഞ്ജന എന്ന കുഞ്ഞിന് സ്വന്തമായി.തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് കഴിഞ്ഞദിവസം രാത്രി അഞ്ജനയ്ക്ക് മസ്തിഷ്‌ക്കമരണം സംഭവിക്കുന്നത്. അഞ്ജനയുടെ കരളും വൃക്കകളും കോര്‍ണിയകളുമാണ് ദാനം ചെയ്തത്. തിരുവനന്തപുരം കിംസില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരനാണ് കരളും വൃക്കയും സ്വീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് പൂര്‍ണ്ണമായും വേര്‍തിരിച്ചെടുത്ത അവയവങ്ങള്‍ കിംസിലേക്ക് കൊണ്ടുപോയത്.കരകുളം ഏണിക്കര സ്വദേശി അജിത്തിന്റെ മകളാണ് അഞ്ജന. വ്യാഴാഴ്ച വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കെ ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മസ്തിഷ്‌ക്കമരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ ഉപദേശം സ്വീകരിച്ചാണ് കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close