സ്‌പോടകവസ്തു എറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവം; പ്രതി അറസ്റ്റില്‍

car attack

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തങ്കമണിയമ്മയുടെ വീട്ടുമുറ്റത്തു കിടന്ന കാര്‍ സ്‌ഫോടക വസ്തു എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
തിരുവന്‍വണ്ടൂര്‍ നന്നാട് അമ്മേത്ത് പള്ളത്ത് വീട്ടില്‍ സുധീഷ്‌കൃഷ്ണന്‍ (29) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുധീഷ്, മുന്‍പ് തിരുവല്ല കുറ്റൂരില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പ്രതി ആറുമാസം ജയില്‍ശിക്ഷ അനുവഭിച്ചിട്ടുണ്ട്.
കാര്‍ തകര്‍ത്ത സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: തങ്കമണിയമ്മയുടെ ഭര്‍ത്താവ് തിരുവന്‍വണ്ടൂര്‍ നെടുങ്ങാട്ടേത്ത് പ്രസന്നന്‍ നായര്‍ക്ക് സുധീഷ്‌കൃഷ്ണന്‍ തന്റെ വളര്‍ത്തുനായയെ നല്‍കിയിരുന്നു. കാര്‍ തകര്‍ത്ത സംഭവത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് പ്രതി പ്രസന്നന്‍ നായര്‍ അറിയാതെ രാത്രിയില്‍ നായയെ തിരികെ കടത്തിക്കൊണ്ടുപോയി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് ആക്രമണം.
എന്നാല്‍, നായയെ വാങ്ങിയതുമായി ബന്ധപ്പെട്ട് സുധീഷ്‌കൃഷ്ണനുമായി യാതൊരു തര്‍ക്കവുമുണ്ടായിട്ടില്ലെന്ന് പ്രസന്നന്‍ നായരും ഭാര്യ തങ്കമണിയമ്മയും പറഞ്ഞു.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബി. പ്രസന്നന്‍ നായര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 11.30ഓടെ പ്രാവിന്‍കൂട് ജങ്ഷനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ചെങ്ങന്നൂര്‍ സി.ഐ. കെ. ബൈജുകുമാര്‍, എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close