418 ബാറുകളില്‍ എല്ലാം തുറക്കില്ലെന്ന് മുഖ്യമന്ത്രി

oommen chandy

ബാര്‍പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി മുഖ്യമന്ത്രി. അടച്ച 418 ബാറുകളില്‍ എല്ലാം തുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന് നിയമപരവും പ്രയോഗികവുമായേ പ്രവര്‍ത്തിക്കാനാകൂവെന്നും നെയ്യാറ്റിന്‍കരയില്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ സ്ഥാപക ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

ബാര്‍തര്‍ക്കത്തില്‍പരിഹാരം തേടി ഘടകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു .എന്നാല്‍ യാതൊരു അയവുമുണ്ടായില്ല . ഈ സാഹചര്യത്തിലാണ് 418 ബാറുകളും തുറക്കണമെന്നും നിലവാരമുയര്‍ത്താന്‍ ഒരു വര്‍ഷത്തെ സമയം കൊടുക്കണവുമെന്ന മുന്‍നിലപാടില്‍ഭേദഗതി വരുത്തി മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്

തുറന്നിരിക്കുന്ന ബാറുകളിലും നിലവാരമില്ലാത്തവയുണ്ട് .ഇത് തുറന്നത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറ യുന്നു . നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുള്ളത. എന്നാല്‍റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബാര്‍പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് സുധീരന്‍ അനുകൂലികളുടെ പക്ഷം.

നിര്‍ദേശം നടപ്പായാല്‍250 ഓളം ബാറുകള്‍തുറക്കുന്ന സ്ഥിതിയുണ്ടാകും . ടുസ്റ്റാര്‍നിലവാരവും സര്‍ട്ടിഫിക്കറ്റമുള്ള ബാറുകളെ തുറക്കാവൂയെന്ന് നിലപാട് സുധീരന്‍ മാറ്റിയിട്ടുമില്ല. ബാറില്‍രാഷ്ട്രീയമായ സമവായ ശ്രമങ്ങള്‍എങ്ങുമെത്താതിരിക്കുന്ന വേളയിലെ മുഖ്യമന്ത്രിയുടെ നയം വ്യക്തമാക്കല്‍ശ്രദ്ധേയം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close