ദൃശ്യവിസ്മയമായി കൊച്ചുകുറ്റാലം

ptpm jun5

കാഴ്ചക്കാര്‍ക്ക് ദൃശ്യവിസ്മയമായി മലയോര ഗ്രാമത്തിലെ കൊച്ചുകുറ്റാലം. പത്തനാപുരം ഗ്രാമ പഞ്ചായത്ത് വാഴപ്പാറയിലാണ് കൊച്ചുകുറ്റാലം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം. ചെങ്കുത്തായ പാറയിലൂടെ 50 അടി താഴ്ചയിലേക്കാണ് ഇവിടെ വെള്ളം പതിക്കുന്നത്. കാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന അരുവിയാണ് വാഴപ്പാറയില്‍ വെള്ളച്ചാട്ടമായിമാറുന്നത്. മഴക്കാലമായതിനാല്‍ സമൃദ്ധമായിട്ടാണ് ഇപ്പോഴത്തെ നീരൊഴുക്ക്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ഈ നയനമനോഹര കാഴ്ച ആസ്വദിക്കാന്‍ ഇവിടെ എത്തുന്നുണ്ട്.  കുത്തനെ വീഴുന്ന വെള്ളം അടിയിലെ പാറപ്പുറത്ത് പതിക്കുന്നതിനാല്‍ മറ്റു വെള്ളച്ചാട്ടങ്ങളിലെപ്പോലെ അപകടകുഴികള്‍ ഇവിടെയില്ല.  അതിനാല്‍ കുട്ടികള്‍ക്കും ഇത് ആസ്വദിക്കാന്‍ കഴിയുന്നു. തമിഴ്‌നാട്ടിലെ കുറ്റാലത്തിന് സമാനമായ രീതിയിലാണ് വാഴപ്പാറയിലും ജലപാത ഉണ്ടായത്. അതിനാലാണ് കൊച്ചുകുറ്റാലം എന്ന് പേര് വന്നത്. എന്നാല്‍ ജലസമൃധമായ ഈ വെള്ളച്ചാട്ടത്തെ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കില്‍ അപകടംനിറഞ്ഞതും കുത്തനെയുള്ളതുമായ പാറക്കെട്ടുകള്‍ കടക്കണം. കാട്ടരുവിയാകട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. രാത്രികാലങ്ങളില്‍ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ഈ വിനോദസഞ്ചാരകേന്ദ്രം സംരക്ഷിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്.

റിപ്പോര്‍ട്ട്: അശ്വിന്‍ പഞ്ചാക്ഷരി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close