ജനാധിപത്യത്തിന്റെ സ്ത്രീശക്തി

editorial jun7

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പരമോന്നത സഭയുടെ തലപ്പത്തേക്ക് ഒരു വനിതാ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

പതിനാറാം ലോക്‌സഭയുടെ സ്പീക്കറായി മുതിര്‍ന്ന ബി ജെ പി നേതാവ് സുമിത്ര മഹാജനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. 71 കാരിയായ സുമിത്ര മഹാജന്‍ ഇന്‍ഡോറില്‍ നിന്നുള്ള എം പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുമിത്ര മഹാജന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എല്‍ കെ അദ്വാനി പിന്തുണച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരും ഉണ്ടായില്ല. ലോക്‌സഭയുടെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് മഹാജന്‍. 71 കാരിയായ സുമിത്ര മഹാജനാണ് നിലവിലെ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. തായി എന്നാണ് സ്‌നേഹപൂര്‍വ്വം മഹാജനെ സഹപ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഇത് എട്ടാം തവണയാണ് സുമിത്ര മഹാജന്‍ ലോക്‌സഭയില്‍ എത്തുന്നത്. സൗമ്യയും സത്യസന്ധയുമായ സുമിത്ര മഹാജന്‍ എതിര്‍പാര്‍ട്ടിക്കാര്‍ക്ക് പോലും പ്രിയങ്കരിയായ നേതാവാണ്.

അഭിഭാഷകയായിരിക്കേയാണ് മഹാജന്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. മുപ്പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം ഇന്‍ഡോര്‍ ഡെപ്യൂട്ടി മേയറായും ലോക്‌സഭാംഗമായും കേന്ദ്രമന്ത്രിയായും വളര്‍ന്നു. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന മഹാജന്‍ 1999 – 04 കാലത്ത് മാനവ വിഭവ ശേഷി, കമ്മ്യൂണിക്കേഷന്‍, പെട്രോളിയം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഒരു വിവാദത്തിലും പെടാത്ത നേതാവാണ് മഹാജന്‍. 1943 ഏപ്രില്‍ 12 ന് മഹാരാഷ്ട്രയിലെ ചിപ്ലുനിലാണ് സുമിത്ര മഹാജന്‍ ജനിച്ചത്. ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എയും എല്‍ എല്‍ ബിയും നേടിയിട്ടുണ്ട്. ലോക്‌സഭയിലെത്തുന്നതിന് മുന്‍പ് മൂന്ന് തവണ ഇവര്‍ അസംബ്ലിയിലേക്ക് മത്സരിച്ച് തോറ്റിരുന്നു. 1989 ലാണ് സുമിത്ര മഹാജന്‍ ആദ്യമായി എം പി ആകുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close