45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം

11755716_843987889010201_5434906201090134069_nവിദേശത്ത് നിന്നുമെത്തുന്നവര്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 10000 രൂപയുംകൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. . കൂട്ടത്തില്‍ 25,000 രൂപ കൂടി കൈവശം കൊണ്ടുവരുന്നതിനും തടസ്സമില്ല. ഇതുവരെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ കഴിയില്ലായിരുന്നു.

ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ‘കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂല്യപരിധിക്കു മുകളില്‍ ഒരു ലാപ്‌ടോപ് കംപ്യൂട്ടര്‍ കൂടി അനുവദിക്കും. അതായത്, 45,000 രൂപ വിലയുള്ള വിദേശവസ്തുക്കള്‍ക്കു പുറമേ ഒരു ലാപ്‌ടോപ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. പുതുക്കിയ വ്യവസ്ഥയനുസരിച്ച് 45,000 രൂപയ്ക്കു മുകളില്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരണമെങ്കില്‍ അധികമൂല്യത്തിന്റെ 36.05% നികുതി നല്‍കണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close