ഷഹാനയുടെ പാട്ടു കേൾക്കാൻ എം. ജയചന്ദ്രൻ എത്തി; വീഡിയോ കാണാം

സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ആർസി ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരി ഷഹാനയുടെ പാട്ടു കേൾക്കാൻ സംഗീത സംവിധായകൻ എം. ജയചന്ദ്രനുമെത്തി. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയ്ക്കായി താൻ സംഗീതസംവിധാനം നിർവഹിച്ച ”കാത്തിരുന്നു കാത്തിരുന്നു” എന്ന ഗാനം ഷഹാന ആലപിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ കണ്ടാണ് അദ്ദേഹം ഷഹാനയെ തേടി സ്കൂളിലെത്തിയത്. യുവ ഗായകൻ രാഹുൽ ഗോപാൽ, ഷഹാനയുടെ സംഗീതാധ്യാപിക റോസ് ഹാൻസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തന്നെ താരമാക്കി മാറ്റിയ ഗാനം ഒരിക്കൽ കൂടി ഷഹാന അദ്ദേഹത്തെ സാക്ഷിയാക്കി ആലപിച്ചു. സിനിമയിൽ പ്രമുഖ പിന്നണി ഗായിക ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചത്. ശ്രേയ ഘോഷാൽ ആദ്യം പാടിയപ്പോൾ ലഭിച്ച അതേ നിർവൃതിയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഷഹാനയ്ക്ക് സമ്മാനമായി സ്വർണ ബ്രേസ്ലെറ്റ് നൽകി.
കാത്തിരുന്ന് … എന്ന ഗാനം അണിയിച്ചൊരുക്കിയ സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ സാന്നിധ്യത്തിൽ ഷഹ്ന അതേ ഗാനം ആലപിച്ച മനോഹര മുഹൂർത്തം
Posted by RCHSS Chundale Wayanad on Wednesday, December 9, 2015