അമലപോള്‍ വിവാഹിതയായി

amala marriage

തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും സംവിധായകന്‍ എ വിജയ്‌യും വിവാഹിതരായി. ചെന്നൈയില്‍ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹ ചടങ്ങുകള്‍ക്ക് എത്തുന്ന അതിഥികള്‍ ഉപഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചിരുന്നു. പണമായി കിട്ടുന്ന സമ്മാനങ്ങളെല്ലാം  വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നും അമലയും വിജയ്‌യും പറഞ്ഞിരുന്നു.

‘മൈന’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറിയ അമല പോള്‍ വിജയ്‌ സംവിധാനം ചെയ്ത ‘ദൈവത്തിരുമകന്‍’, ‘തലൈവ’ എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു. അതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടത്.

അമലയുടെ നാടായ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന ചടങ്ങുകള്‍ ഉണ്ടായിരുന്നു. ജൂണ്‍ ഏഴിന് ആലുവയിലെ സെന്റ്‌ ജൂഡ് പള്ളിയില്‍  നടന്ന മോതിരം കൈമാറല്‍ ചടങ്ങില്‍ തമിഴിലെ സൂപ്പര്‍ താരം വിക്രം ഉള്‍പ്പെടെ സിനിമയിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close