കോട്ടയത്ത് ക്രിസ്ത്യൻ പുരോഹിതർ ബിജെപി അംഗത്വമെടുത്തു

കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു.
കോട്ടയത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇവർ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. ഓർത്തോഡോക്‌സ് യാക്കോബായ സഭകളിലെ പുരോഹിതന്മാരാണ് മെമ്പർഷിപ് എടുത്തത്.

ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍ ,ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവരാണ് അംഗത്വം എടുത്തവർ.

ഭാരതീയ ജനതാ പാർട്ടി തുറന്ന മനസോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും, ഇന്ന് നടന്ന ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വം എടുത്തതെന്ന് പ്രസംഗത്തിനിടെ പുരോഹിതർ പറഞ്ഞു.

Show More

Related Articles

Close
Close