530 ഇന്ത്യക്കാര്‍ മടങ്ങി

000005

ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍നിന്ന് മടക്കടിക്കറ്റ് നല്‍കിയ ഇന്ത്യക്കാരുടെ എണ്ണം 530 ആയതായി വിദേശമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 850-ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍, സംഘര്‍ഷമുള്ള മേഖലകളില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

തിക്രിതില്‍ കുടുങ്ങിയ നഴ്‌സുമാരുമായി ഇറാഖിലെ ഇന്ത്യന്‍ നയതന്ത്രാലയം ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് സയ്യദ് അക്ബറുദ്ദീന്‍ ആവര്‍ത്തിച്ചു. ബന്ദികളാക്കപ്പെട്ടതായി കരുതുന്ന 39 പേരുടെ കാര്യത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

അതേസമയം, ബുധനാഴ്ച ഡല്‍ഹിയിലെത്തിയ യു.എസ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തി. മക്കെയിനുമായി ഇറാഖിലെ സ്ഥിതിവിശേഷം ചര്‍ച്ചചെയ്തതായി വിദേശകാര്യവക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ദികളെ വിട്ടുകിട്ടാനോ തിക്രിതില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനോ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടോ എന്നകാര്യം വ്യക്തമല്ല.

ഇറാഖിലെ നജഫില്‍നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെന്ന് വിദേശമന്ത്രാലയം പറയുന്നു. കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നത് നജഫിലാണ്- 350 എണ്ണം. കര്‍ബലയില്‍ 290-ഉം ബസ്രയില്‍ 190-ഉം പേര്‍ക്ക് യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. കാലാവധി കഴിഞ്ഞിട്ടും താമസിച്ചവര്‍, നിയമവിരുദ്ധമായി എത്തിയവര്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ പരിഹരിച്ചുകൊണ്ടിരിക്കയാണ്. ചില കേസുകളില്‍ പിഴയടയ്‌ക്കേണ്ടിവരുമ്പോള്‍ ഇന്ത്യന്‍ നയതന്ത്രാലയം കമ്യൂണിറ്റി ഫണ്ടില്‍നിന്ന് ധനസഹായം നല്‍കുന്നുണ്ട്.

കമേഴ്‌സ്യല്‍ വിമാനങ്ങളിലാണ് ഇന്ത്യക്കാര്‍ മടങ്ങുന്നതെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ പേരും ഡല്‍ഹിയിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്; പിന്നീട് ഹൈദരാബാദിലേക്കും. ഏഴുപേര്‍ തിരുവനന്തപുരത്തേക്കും ടിക്കറ്റെടുത്തു. അതേസമയം, ഇറാഖില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാത്തവരും ഏറെയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close