60 പാക് അധീന കശ്മീരികള്‍ ശ്രീനഗറിലെത്തി

ശ്രീനഗറിനും മുസഫറാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്ന കാരവന്‍ ഇ അമന്‍ ബസില്‍ പാക് അധീനകശ്മീരിലെ 60 താമസക്കാര്‍ ബന്ധുക്കളെ കാണാന്‍ ശ്രീനഗറിലെത്തി. 19 സ്ത്രീകളും 18 കുട്ടികളുമടങ്ങുന്ന സംഘമാണ് അമന്‍ സേതു സമാധാന പാലംവഴി ചൊവ്വാഴ്ച കമാന്‍ പോസ്റ്റിലെത്തിയത്.

അതേസമയം നേരത്തേ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെത്തിയ 65 പേര്‍ തിരിച്ചുപോയി. കൂടാതെ രണ്ട് കശ്മീരികളും ബന്ധുക്കളെ കാണാന്‍ പാക് അധീന കശ്മീരിലേക്ക് പോയിട്ടുണ്ട്. നേരത്തേ പാക് അധീനകശ്മീരിലേക്ക് സന്ദര്‍ശനത്തിനു പോയ ഒരു കുട്ടിയടക്കമുള്ള അഞ്ച് കശ്മീരികള്‍ അവിടത്തെ താമസക്കാലം കഴിഞ്ഞതിനെത്തുടര്‍ന്ന് ശ്രീനഗറില്‍ തിരിച്ചെത്തി.

വിഭജിത കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര പാസ്‌പോര്‍ട്ടില്ലാതെ അനുമതിയോടെ അതിര്‍ത്തിയിലൂടെ യാത്രചെയ്യാന്‍ ഇരുരാജ്യങ്ങളും അനുവാദം നല്‍കിയത് ഇന്ത്യ പാക് വിഭജനത്തെത്തുടര്‍ന്ന് അതിര്‍ത്തിക്കിപ്പുറവും അപ്പുറവുമായിപ്പോയ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രയോജനപ്പെടുന്നുണ്ട്. 2005 എപ്രില്‍ എഴിനാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കാരവന്‍ ഇ അമന്‍ ബസ് ഫ്ലൂഗ് ഓഫ് ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close