തെലുങ്ക് ദൃശ്യത്തിലും പോലീസുകാരന്‍ ഷാജോണ്‍ തന്നെ

kalabhavan-shajon

ഷാജി ജോണ്‍ എന്നാ കലാഭവന്‍ ഷാജോണ്‍ ഒരു മിമിക്രി താരമായാണ് തന്‍റെ കരിയര്‍ ആരംഭിച്ചത്. മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ ഈ കലാകാരന്‍ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ വ്യത്യസ്തമായ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോള്‍  മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം തെലുങ്കിലേക്ക് മൊഴി മാറ്റുമ്പോള്‍  ചിത്രത്തിലെ നെഗറ്റീവ് ഇമേജുള്ള പൊലീസുകാരനെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. മലയാളത്തില്‍ കലാഭവന്‍ ഷാജോണിന് ഏറെ കയ്യടി നേടിക്കൊടുത്ത കഥാപാത്രമാണ് ഇത്.

മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ ചെയ്യുന്നത് വെങ്കിടേഷാണ്. മീന തന്നെയാണ് നായിക. നദിയ മൊയ്തുവും ചിത്രത്തിലുണ്ടാകും. ശ്രീപ്രിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close