മലപ്പുറത്ത് 80 വയസ്സുകാരിയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു

80 വയസ്സുകാരിയായ ആദിവാസിയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു.

അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയെയാണ് മക്കള്‍ ഉപേക്ഷിച്ചത്.

അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് അമ്മയ്ക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കമുള്ള നാല് മക്കളാണ് ഇവരെ പെരുവഴിയിലാക്കിയത്. ഭക്ഷണത്തിനും ചെലവിനും നന്നേ പാടു പെടുകയാണ് ഇവര്‍.

ഊരുമൂപ്പന്‍ കോര്‍മന്റെ താല്‍ക്കാലിക സംരക്ഷണത്തിലാണ് ചിരുത ഇപ്പോള്‍. നാലു മക്കളെ പ്രസവിച്ച അമ്മക്ക് ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ മൂലം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ട്.

സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ അരി വാങ്ങാന്‍ പോലും നിവൃത്തിയുമില്ല.

Show More

Related Articles

Close
Close