ഭീകരതയ്‌ക്കെതിരെ ഒന്നിക്കണം-പ്രധാനമന്ത്രി

modi in saarc

ഭീകരാക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തെ ഓര്‍മപ്പെടുത്തി സാര്‍ക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച അയല്‍ക്കാരാണ് രാജ്യത്തിന് പ്രചോദനം നല്‍കുകയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വികസനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സാര്‍ക്ക് മേഖലയുടെ മൊത്തം വികസനമാണ്. സാര്‍ക്ക് രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള വ്യപാര ബന്ധത്തിന് ഇന്ത്യ തുടക്കമിടും. നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ഒട്ടനവധി വികസന അവസരങ്ങളാണ് നഷ്ടപ്പെടുന്നതെന്നും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് മേഖലയുടെ ഏറ്റവും വലിയ പോരായ്മയെന്നും മോദിപറഞ്ഞു.

സാര്‍ക്ക് രാജ്യങ്ങളിലെ വ്യവസായികള്‍ക്കായി ഇന്ത്യ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ വിസ അനുവദിക്കുമെന്നും മോദി വ്യക്തമാക്കി. മേഖലയിലെ വികസനത്തിനായി രാജ്യാന്തര വ്യാവസായിക ഇടനാഴി ആവശ്യമാണ്. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം പരസ്പരമുള്ള വിശ്വാസമാണ് കൂട്ടായ്മയുടെ ശക്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫ് പറഞ്ഞു. സംഘര്‍ഷ രഹിതമായ കിഴക്കനേഷ്യയാണ് തന്റെ സ്വപനമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മണ്ണില്‍ നിഴല്‍ യുദ്ധം അനുവദിക്കുകയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി  ഷെയിഖ് ഹസീനയും വ്യക്തമാക്കി. പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടി 28നാണ് അവസാനിക്കുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close