കളിക്കിടെ പരിക്കേറ്റ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു

പ്രദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ്താരം ഫിലിപ്പ് ഹ്യൂസ് (25) അന്തരിച്ചു. തലയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ടു ദിവസത്തിനകം പുരോഗതി അറിയാനാവൂവെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
ന്യൂ സൗത്ത് വെല്‍സ് ബൗളര്‍ സീന്‍ അബട്ട് എറിഞ്ഞ പന്ത് ഹ്യുസിന്റെ തലയില്‍ കൊള്ളുകയായിരുന്നു. ഉടന്‍തന്നെ നിലത്തുവീണ ഹ്യൂസിനെ സ്ട്രെച്ചറില്‍ എടുത്ത് ഹെലികോപ്ടറില്‍ സെന്റ് വിന്‍സെന്റ്സ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യസഹായവുമായി ആംബുലന്‍സില്‍ ഡോക്ടര്‍മാരുടെ സംഘവും ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഹ്യൂസ് നിലത്തുവീഴുന്ന കണ്ട സഹകളിക്കാരാണ് അപകടം മനസ്സിലാക്കി വൈദ്യസഹായം തേടിയത്. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഹ്യൂസ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.