പന്ത്രണ്ടുവിളക്കുതൊഴാന്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്‌

sabarimala2

പന്ത്രണ്ടുവിളക്ക് ദിവസമായ വെള്ളിയാഴ്ച ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്ധ്യകഴിഞ്ഞതോടെ ശരംകുത്തിവരെ അയ്യപ്പന്മാരുടെ നീണ്ടനിരയായിരുന്നു.

കര്‍പ്പൂരാരതി ഉഴിഞ്ഞാണ് അയ്യപ്പന്മാര്‍ പന്ത്രണ്ടുവിളക്ക് ഉത്സവത്തെ വരവേറ്റത്. മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ശനം നടത്തിയത്. പതിനെട്ടാംപടിയുടെ താഴെയും വലിയനടപ്പന്തലും ഭക്തരെക്കൊണ്ടുനിറഞ്ഞിരുന്നു. ഫ്ലൈഓവറിലെത്തിയ അയ്യപ്പഭക്തര്‍ക്കും മണിക്കൂറുകള്‍ കഴിഞ്ഞാണ് ദര്‍ശനം കിട്ടിയത്.

മരക്കൂട്ടത്തുനിന്ന് അയ്യപ്പന്മാരെ നിയന്ത്രിച്ചാണ് സന്നിധാനത്തേക്കയച്ചത്. വൈകീട്ട് നടതുറക്കും മുന്‍പേ വടക്കേനടയുടെ പരിസരം അയ്യപ്പഭക്തരെ ക്കൊണ്ടുനിറഞ്ഞു.

പമ്പയില്‍ വാഹനങ്ങളുടെ തിരക്കായിരുന്നു. പമ്പ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് ത്രിവേണിവരെ പലയിടത്തും ഗതാഗത തടസ്സമുണ്ടായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close