മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം

kla

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ആരോപണ വിധേയനായ മാണി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. സ്പീക്കര്‍ ജി.കാര്‍ത്തികേയനും ധനമന്ത്രിയും കെ.എം മാണിയും സഭയില്‍ എത്തിയിരുന്നില്ല.

പന്ത്രണ്ടാം സമ്മേളനത്തില്‍ പതിനാല് ദിവസമാണ് സഭ സമ്മേളിക്കുക. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവന്ന പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ധനകാര്യ ബില്ലുകളും പാസാക്കിയെടുക്കേണ്ടതുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെയും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ പതിനഞ്ചിനാണ്. ഇവയുടെ ധനവിനിയോഗ ബില്ലുകള്‍ പതിനെട്ടിനാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ധനകാര്യ പ്രതിസന്ധിയായിരിക്കും സഭയിലെ മുഖ്യ വിഷയം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close