വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 28000 കോടിയുടെ കേന്ദ്രസഹായം

modi in nagaland

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 28000 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. മേഖലയുടെ റെയില്‍വേ വികസനത്തിനാണ് ഈ തുക ഉപയോഗിക്കുക. നാഗാലാന്‍ഡ്, അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ 14 പുതിയ റെയില്‍വേ ലൈന്‍ ഇതുപയോഗിച്ച് നിര്‍മിക്കും.

മേഖലയില്‍ 2 ജി മൊബൈല്‍സേവനം ലഭ്യമാക്കുന്നതിന് 5000 കോടി അനുവദിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. വിഖ്യാതമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ മേഖലയാകെ പ്രകൃതിദത്ത സാമ്പത്തികമേഖലയാണ്. ഇനിയും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത പ്രകൃതിവിഭവങ്ങളാണ് ഇവിടത്തെ സമ്പത്ത്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഈ സംസ്ഥാനങ്ങള്‍ പുരോഗതി നേടും. രാജ്യത്തിന്റെ വികസനത്തിനും ഇത് മുതല്‍ക്കൂട്ടാവും.

ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ഒട്ടേറെ വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമില്ലെങ്കില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയില്ല. ഗതാഗത സൗകര്യമില്ലെങ്കില്‍ വിനോദസഞ്ചാരവും വികസിക്കില്ല. എല്ലാ വര്‍ഷവും അവധിക്കാലത്ത് മേഖലയില്‍നിന്നുളള 2000 വിദ്യാര്‍ഥികളേയും 500 അധ്യാപകരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കും. അവിടത്തെ വികസനവും ജീവതവും പരിചയപ്പെടുത്തുന്നതിനാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close