ബാര്‍കോഴ; എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

mani km

ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് ഹര്‍ജിയില്‍ എല്‍ഡിഎഫ് ആരോപിച്ചു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ബാര്‍കോഴയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍  നിന്ന് ഇറങ്ങിപ്പോയിരുന്നു. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളുടെ സിഡി മേശപ്പുറത്തുവച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കോഴ തെളിവുകളുണ്ടായിട്ടും മാണിക്കെതിരെ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആരോപിച്ചിരുന്നു. മാണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് സഭയില്‍ നോട്ടീസ് നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close