22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

bar khc

സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. നിലവാരമില്ലാത്തതിനെ തുടര്‍ന്ന് നേരത്തെ പൂട്ടിയ 418 ബാറുകളില്‍ ഫോര്‍സ്റ്റാര്‍ പദവിയുള്ളവയ്ക്കും ഇതോടെ ലൈസന്‍സ് ലഭിക്കും.

പുതിയതായി ലൈസന്‍സിന് അപേക്ഷിച്ചവയും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. ബാറുടമകളുടെ അപേക്ഷ പരിഗണിച്ച് രണ്ടുമാസത്തിനകം ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കോടതി. അതിനിടെ സര്‍ക്കാരിന്റെ മദ്യനയത്തെ നിരാകരിക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close