മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തിന് അനുമതി

mullaperiyar1

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പദ്ധതിപ്രദേശത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. പുതിയ ഡാം നിര്‍മിച്ചാല്‍ കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം നേരത്ത ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് സാധ്യതാ പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധിക്കെതിരെ കേരളം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ ഇന്ന് തീരുമാനമാകും. ചീഫ്ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ ചേംബറില്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്നലെ റിവ്യൂ ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും തുടര്‍ന്ന് തയ്യാറാക്കിയ ഉത്തരവില്‍ എല്ലാ ജഡ്ജിമാരും ഒപ്പുവയ്ക്കാതിരുന്നതിനാലാണ് ഇന്നലെ സുപ്രീംകോടതി ഉത്തരവ് പുറത്തുവിടാതിരുന്നത്.

ഇന്നു ജഡ്ജിമാര്‍ ഒപ്പുവയ്ക്കുന്നതോടെ ഉത്തരവ് പുറത്തുവിടുമെന്നാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നു കാണിച്ചാണ് കേരളം റിവ്യൂഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയാല്‍ തമിഴ്‌നാടിന് വീണ്ടും നോട്ടീസ് അയക്കുകയും ഇരുസംസ്ഥാനങ്ങളുടെയും വാദങ്ങള്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുകയും ചെയ്യും.

അതിനിടെ അണക്കെട്ടില്‍ ഇന്ന് ദേശീയ സുരക്ഷാസേന പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പിന്റെ അനുമതിവാങ്ങണമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഇന്നലെ നടത്താനിരുന്ന പരിശോധന ഇന്നത്തേക്ക് മാറ്റിയത്. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ തീവ്രാദ ആക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്.

ജലനിരപ്പ് 142 അടിയാക്കിയതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനും വിഷയം പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കാനും നേരത്തെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ കേരളം തീരുമാനിച്ചിരുന്നു. 136അടിക്ക് മേല്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന 1979ല്‍ കേന്ദ്രജലകമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും യോഗം പ്രഖ്യാപിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close