ഫില്‍ ഹ്യൂഗ്‌സിന് കായികലോകത്തിന്റെ അന്ത്യാഞ്ജലി

hughes feunaral

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് മരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സിന് കായികലോകത്തിന്റെ അന്ത്യാഞ്ജലി. ഹ്യൂഗ്‌സിന്റെ ജന്മദേശമായ മാക്‌സ് വില്ലെയിലെ ഹൈസ്‌കൂളില്‍ പ്രാദേശിക സമയം 2 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓസ്‌ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെല്‍സ് ബൗളര്‍ സീന്‍ അബട്ട് എറിഞ്ഞ പന്ത് ഹ്യുഗ്‌സിന്റെ തലയില്‍ കൊള്ളുകയായിരുന്നു. ഉടന്‍തന്നെ നിലത്തുവീണ ഹ്യൂഗ്‌സിനെ സ്‌ട്രെച്ചറില്‍ എടുത്ത് ഹെലികോപ്ടറില്‍ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയിലേക്ക് മാറ്റി തലയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ്(112) ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ഹ്യൂഗ്‌സ്.

അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ഹ്യൂഗ്‌സ് സ്വന്തമാക്കിയിരുന്നു. 201213ല്‍ ഇന്ത്യയില്‍ പര്യേടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിലും ഹ്യൂഗ്‌സ് അംഗമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ ഫോമിലെത്താന്‍ ഹ്യൂഗ്‌സിന് കഴിഞ്ഞില്ല. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 18.37 ശരാശരിയില്‍ 147 റണ്‍സ് മാത്രമായിരുന്നു ഹ്യൂഗ്‌സിന് നേടാനായത്.

ഷോട്ട് പിച്ച് പന്തുകള്‍ കളിക്കാനുള്ള പ്രാവീണ്യ കുറവിന്റെ പേരില്‍ കരിയറില്‍ ഉടനീളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഹ്യൂഗ്‌സ്. 2009ലെ ആഷസ് ടെസ്റ്റിനുള്ള ടീമില്‍ നിന്നും പുറത്തായതും ഷോട്ട് പിച്ച് പന്തുകള്‍ ഫലപ്രദമായി നേരിടാനാവാത്തതിനെ തുടര്‍ന്നായിരുന്നു. ഒടുവില്‍ ഒരു ഷോട്ട് പിച്ച് പന്തിന് മുന്നില്‍ മറുപടിയില്ലാതെയാണ് ഹ്യൂഗ്‌സ് ജീവിതത്തില്‍ നിന്നുതന്നെ വിടവാങ്ങുന്നതും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close