മുല്ലപ്പെരിയാര്‍; കേരളത്തിന്റെ റിവ്യൂ ഹര്‍ജി തള്ളി

mullaperiyar1

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ കേരളം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ്ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്നലെ റിവ്യൂ ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും തയ്യാറാക്കിയ ഉത്തരവില്‍ എല്ലാ ജഡ്ജിമാരും ഒപ്പുവയ്ക്കാതിരുന്നതിനാലാണ് ഇന്നലെ സുപ്രീംകോടതി ഉത്തരവ് പുറത്തുവിടാതിരുന്നത്.

മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നു കാണിച്ചാണ് കേരളം റിവ്യൂഹര്‍ജി നല്‍കിയിരുന്നത്. ജലം പങ്കുവെയ്ക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ലെന്നും അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തില്ലെന്നുമായിരുന്നു കേരളത്തിന്റെ വാദങ്ങള്‍. അതിനിടെ അണക്കെട്ടില്‍ ഇന്ന് ദേശീയ സുരക്ഷാസേന പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പിന്റെ അനുമതിവാങ്ങണമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഇന്നലെ നടത്താനിരുന്ന പരിശോധന ഇന്നത്തേക്ക് മാറ്റിയത്. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ തീവ്രാദ ആക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close