മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തും മുഖ്യമന്ത്രി

oommen chandy press meet

മദ്യനയത്തില്‍ അടിസ്ഥാനപരമായ കാര്യങ്ങളിലല്ലാതെ പ്രായോഗികമാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രായോഗികമായി വന്ന നിര്‍ദേശങ്ങളും വിമര്‍ശങ്ങളും കണക്കിലെടുത്തായിരിക്കും മാറ്റം വരുത്തുക. ഇത് മദ്യനയം സംബന്ധിച്ച് കോടതിയിലുള്ള കേസിലെ വിധിക്കുശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ ലൈസന്‍സ് കേസില്‍ സര്‍ക്കാര്‍ ബാറുടമകളുമായി ഒത്തുകളിച്ച് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ നടപ്പാക്കിയ മദ്യനയത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങളും. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് 2011 ലാണ്.

ബാര്‍ കേസില്‍ ഇപ്പോഴുണ്ടായ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും മുഖ്യമന്ത്രി പറഞ്ഞു. തോമസ് ഐസക്കാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചത്.

അപ്പീല്‍ നല്‍കാന്‍ വൈകിയെന്ന് തെളിയിച്ചാല്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. കോടതിയിലൂടെ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാകട്ടെ. ബാറുകാരുമായി ഒത്തുതീര്‍പ്പ് ഉണ്ടെങ്കില്‍ മദ്യലഭ്യത കുറയ്ക്കുന്ന നടപടികളിലേക്ക് സര്‍ക്കാരിന് പോകേണ്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close