ബാബറി മസ്ജിദ് കേസില്‍ നിന്ന് ഹര്‍ജിക്കാരന്‍ ഹാഷിം അന്‍സാരി പിന്‍മാറി

hashim ansari

ബാബറി മസ്ജിദ് തര്‍ക്ക കേസില്‍ നിന്ന് പിന്മാറുന്നതായി ഹര്‍ജിക്കാരില്‍ ഒരാളായ ഹാഷിം അന്‍സാരി. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഹര്‍ജിക്കാരന്റെ നാടകീയ പിന്‍മാറ്റം. സുന്നി വഖഫ് ബോര്‍ഡും അന്‍സാരിയും അടക്കം ഏഴുപേരാണ് ബാബറി മസ്ജിദ് കേസിലെ ഹര്‍ജിക്കാര്‍. എന്നാല്‍, മറ്റുള്ളവര്‍ കേസില്‍ തുടരുന്നതിനാല്‍ അന്‍സാരി പിന്മാറുന്നത് കേസിന്റെ നടപടികളെ ബാധിക്കില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പ്രതികരിച്ചു. അതിനിടെ, അന്‍സാരിയുടെ പിന്‍മാറ്റത്തെ ബി.ജെ.പി സ്വാഗതം ചെയ്തു. 1959 മുതല്‍ കേസില്‍ നിയമപോരാട്ടം നടത്തുന്ന ഹാഷിം അന്‍സാരിയാണ് പിന്‍മാറിയത്. ബാബറി കേസ് രാഷ്ട്രീയ ആയുധമായിരിക്കുകയാണെന്ന് 66 വര്‍ഷം കേസ് നടത്തിയ അനുഭവത്തില്‍ നിന്നും മനസ്സിലായതായി 92 വയസ്സുള്ള അന്‍സാരി പറഞ്ഞു. രാമന്റെ വിഗ്രഹം താല്‍ക്കാലിക കുടിലില്‍ കഴിയുമ്പോള്‍ ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവര്‍ ബംഗ്ളാവുകളില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം സ്വതന്ത്രമാക്കി നിര്‍ത്തണം. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാഷിം അന്‍സാരി ക്ഷണിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 22ാം വാര്‍ഷികം വരാനിരിക്കെയാണ് ഹാഷിം അന്‍സാരിയുടെ പിന്മാറ്റം. ഹാഷിംഗ് അന്‍സാരിയുടെ പിന്മാറ്റത്തെ യോഗി ആധിത്യനാഥ് എം.പി സ്വാഗതം ചെയ്തു. ബാബ്രി മസ്ജിദ് പ്രശ്നം ചത്ത പ്രശ്നമാണെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന്‍ ഈയിടെ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close