ഇന്ത്യയില്‍ അഴിമതി കുറയുന്നതായി പുതിയ കണക്ക്

corruption in india

ഇന്ത്യയില്‍ അഴിമതി കുറയുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്‍െ്‌റ പുതിയ കണക്ക്. അഴിമതി സുചിക അനുസരിച്ച് ഇന്ത്യയ്ക്ക് എണ്‍പത്തിയഞ്ചാം സ്ഥാനമാണ് ഉള്ളത്. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാലാം സ്ഥാനമായിരുന്നു. 178 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം 80 ാം സ്ഥാനത്തായിരുന്ന ചൈന. ഈ വര്‍ഷം 36 പോയിന്റോടെ 100 ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. സൂചിക പ്രകാരം ഏറ്റവും അഴിമതികുറഞ്ഞ രാജ്യമെന്ന പേര് ഡെന്‍മാര്‍ക്ക് ഈ വര്‍ഷവും  നിലനിര്‍ത്തി. 91 പോയിന്റോടെ ന്യൂസിലന്‍െ്‌റ രണ്ടാം സ്ഥാനത്താണ്. സൊമാലിയയും ഉത്തരകൊറിയയും ആണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. ഇരു രാജ്യങ്ങള്‍ക്കും എട്ടു പോയിന്റാണുള്ളത്. പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളായ ലോകബാങ്ക്  ലോകസാമ്പത്തിക ഫോറം  തുടങ്ങിയവ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close