ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

krishnayyer

നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു.  കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കൃഷ്ണയ്യരെ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസനാളത്തില്‍ അണുബാധയും കിഡ്‌നിക്ക് തകരാറും കണ്ട സാഹചര്യത്തില്‍ അന്നുതന്നെ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നൂറാം
പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെയാണ് അന്ത്യം.

1915 നവംബര്‍ ഒന്നിന് പാലക്കാട്ടാണ് ജനനം. അണ്ണാമലൈ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു ശേഷം അഭിഭാഷകനായ അദ്ദേഹം മദ്രാസ് നിയമസഭാംഗവും കേരള നയമസഭാംഗവുമായി ഇരുന്നിട്ടുണ്ട്. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍ വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയും ലോ കമ്മീഷന്‍ അംഗവുമായിരുന്നു. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീതിന്യായം, നിയമം തുടങ്ങിയ വിഷയങ്ങളിലായി എഴുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍, പത്മവിഭൂഷണ്‍, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close