മദ്യനയത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

 

bar khc

മദ്യനയത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ഈ മാസം പത്താം തിയ്യതിയ്ക്കു മുമ്പായി അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മാറ്റം വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ വാദം കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ മദ്യനയം സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയാണോ എന്നും കോടതി ചോദിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടതി. ജഡ്ജിമാരായ കെ.ടി ശങ്കരന്‍, പി.ഡി രാജന്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. അതേസമയം വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ച് ബാര്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം പത്തിലേക്ക് നീട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close