ബ്ലാസ്റ്റേഴ്‌സിന്റെ സെമിസാധ്യത മങ്ങി; മത്സരം സമനിലയില്‍

blaster northeast

സുവര്‍ണാവസരങ്ങള്‍ തുലച്ച കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് അര്‍ഹമായ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായകമായ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേറ്റു. കളിയില്‍ ഉടനീളം മികച്ച അവസരങ്ങള്‍ നഷ്ടമാക്കുന്നതില്‍ കേരള താരങ്ങള്‍ മല്‍സരിക്കുകയായിരുന്നു. ഇതിനിടയില്‍ നോര്‍ത്ത് ഈസ്റ്റ് നടത്തിയ കൗണ്ടര്‍ അറ്റാക്കുകളെ ഫലപ്രദമായി ചെറുത്ത ഗോളി സന്ദീപ് നന്ദി പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി മാറി. മല്‍സരത്തിലെ മികച്ച താരവും സന്ദീപ് തന്നെയാണ്. എഴുപത്തിയഞ്ചാം മിനിട്ടില്‍ ജെയിംസ് കീന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ നോര്‍ത്ത് ഈസ്റ്റ് പത്തുപേരിലേക്ക് ചുരുങ്ങിയെങ്കിലും അവസരം മുതലെടുക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് പരാജയമാകുകയായിരുന്നു. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഇയന്‍ ഹ്യൂമും മൈക്കല്‍ ചോപ്രയും നഷ്ടപ്പെടുത്തി. 13 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബ്ലാസ്റ്റേഴ്സ് 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് 14 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. അവസാന മല്‍സരത്തില്‍ പൂനെ സിറ്റി എഫ് സിയെ തോല്‍പ്പിച്ചാലും മറ്റ് മല്‍സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യത.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close