മാലിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം, കേരളത്തില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നു

drinking water

കുടിവെള്ള ക്ഷാമം രൂക്ഷമായ മാലിയിലേക്ക് കേരളത്തില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ 22 ടണ്‍ കുടിവെള്ളമാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോയത്. കടല്‍വെള്ള ശൂദ്ധീകരണ പ്ലാന്റിലെ ജനറേറ്റര്‍ കത്തിനശിച്ചതിനെത്തുടടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായി മാലിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്.

കടല്‍വെള്ളം ശുദ്ധീകരിച്ചാണ് മാലിയിലെ കുടിവെള്ള വിതരണം പ്രധാനമായും നടക്കുന്നത്. കടല്‍വെള്ള ശൂദ്ധീകരണ പ്ലാന്റിലെ ജനറേറ്റര്‍ കത്തിനശിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി മാലിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതായാണ് വിവരം.  ഈ സാഹചര്യത്തിലാണ് മാലി സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളായ ഇന്ത്യയുടെയും ശ്രീലങ്കയുടെയും സഹായം തേടിയത്. മാലിയുടെ തൊട്ടടുത്ത സ്ഥലമായതിനാലാണ് തിരുവനന്തപുരത്തുനിന്ന് എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ വെള്ളം കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. ഉച്ചയ്‍ക്കു ഒരു മണിയോടെ എയര്‍ഫോഴ്‌സിന്റെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ടു. 22 ടണ്‍ കുടിവെള്ളവുമായാണ് വിമാനം മാലിയിലേക്ക് തിരിച്ചത്. വിമാനത്തില്‍ എയര്‍ഫോഴ്‌സ് സംഘവുമുണ്ട്. ദില്ലിയില്‍ നിന്ന് അടിയന്തരമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളവും കൊണ്ട് വിമാനം ഉച്ചയോടെ തിരിക്കുകയായിരുന്നു. അതേ സമയം മാലിയില്‍ കഴിഞ്ഞ രണ്ടുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് മാലിയില്‍ ജോലി തേടിയെത്തിയ മലയാളിയായ മുഷ്താഖ് പറഞ്ഞു.

മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് മാലി. ആവശ്യമെങ്കില്‍ കൂടുതല്‍ കുടിവെള്ളവുമായി എയര്‍ഫോഴ്‌സിന്റെ വിമാനം ഇനിയും പോകുമെന്നാണ് അറിയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close