അംബേദ്കറുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തത്: പ്രധാനമന്ത്രി

ambedkar day

രാജ്യപുരോഗതിക്ക് ഭരണഘടനാ ശില്പി ബാബാ സാഹേബ് അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അംബേദ്ക്കറുടെ 58-ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് ട്വിറ്ററില്‍ അദ്ദേഹം എഴുതി.

പാര്‍ലമെന്റില്‍ നടന്ന ചടങ്ങിലും അംബേദ്കറുടെ ഛായാചിത്രത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. അടിച്ചമര്‍ത്തപ്പെട്ടവരുടെയും മര്‍ദിതരുടെയും ശക്തിയും നാവുമായിരുന്നു അംബേദ്കറെന്ന് മോദി ചടങ്ങില്‍ അനുസ്മരിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെത്തിയപ്പോള്‍. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരും സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close