ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാകിസ്ഥാന്റെ ശ്രമം: നരേന്ദ്ര മോദി

modi1

ഇന്ത്യയുടെ ആത്മവീര്യം തകര്‍ക്കാന്‍ പാകിസ്ഥാനു കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാകിസ്ഥാന്റെ  ശ്രമം. ഇന്ത്യയുടെ ധീരന്‍മാരായ സൈനികര്‍ വളരെ വലിയ ത്യാഗമാണ് ചെയ്തതെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ ദിവസം കാശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.

ജമ്മുകാശ്മീരിലെ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് ഇന്ത്യന്‍ സൈന്യം ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ സൈന്യത്തിന് ലഭിച്ചുവെന്നാണ് അറിയുന്നത്. ആയുധങ്ങളിലും ആഹാരപ്പൊതികളിലും പാക് മുദ്രകള്‍ കണ്ടെത്തിയെന്നാണ് സൈന്യം അറിയിച്ചത്. തീവ്രവാദികളില്‍ നിന്ന് എ.കെ 47 റൈഫിള്‍സ്, ബൈനോക്കുലറുകള്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റുകള്‍ തുടങ്ങിയവയും
കണ്ടെടുത്തിരുന്നു. ഇന്നലെ കാശ്മീരിലെ നാലിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ 21 പേരാണ് മരിച്ചത്. മൂന്നു പോലീസുകാരടക്കം എട്ടു സൈനികരും ആറു തീവ്രവാദികളുമാണ് മരിച്ചത്.

മോദി തിങ്കളാഴ്ച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ശ്രീനഗറിലാണ് രണ്ട് തീവ്രവാദികള്‍ പോലീസ് പോസ്റ്റിന് നേരെ വെടിവെപ്പ് നടത്തിയത്. ചൊവ്വാഴ്ച്ചയാണ് ഉറി മേഖലയില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. കാശ്മീരില്‍ നവംബര്‍ 27നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികരും അഞ്ച് തദ്ദേശീയരും കൊല്ലപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close