കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി തുടങ്ങി

ksrtc1

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം നല്‍കി തുടങ്ങിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു. ശനിയാഴ്ച്ച ഉച്ചയോടെയാണ് ശമ്പളം നല്‍കിതുടങ്ങിയത്. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജോലി ബഹിഷ്‌കരിച്ച് കൂട്ട അവധി എടുത്തിരുന്നു.

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലെ പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ 78 ഷെഡ്യൂളുകളില്‍ മൂന്ന് സര്‍വ്വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ മിക്ക ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ ഇന്ന്  കൂട്ട അവധിയെടുത്തും പണി മുടക്കിയും ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ചക്കുളത്ത് കാവ് പൊങ്കാല പ്രമാണിച്ച് ഇന്നലെ ആലപ്പുഴ ജില്ലയില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇന്നലെയും ശമ്പളം വിതരണം ചെയ്യാതിരുന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. അതിനിടെ കൊട്ടാരക്കരയില്‍ ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് മറ്റിടങ്ങളില്‍ നിന്നെത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close