കൊച്ചി ഹാഫ് മാരത്തണ്‍: ബര്‍ഡാണ് കിപ്യേഗോയും ഹെല കിപ്‌റോപ്പും ജേതാക്കള്‍

kochi marathon

രണ്ടാമത് കൊച്ചി ഹാഫ് മാരത്തണിലെ പുരുഷവിഭാഗത്തില്‍ കെനിയന്‍ താരം ബെര്‍ണാര്‍ഡ് കെപ്യേഗോ മുന്നിലെത്തി. വനിതാ വിഭാഗത്തില്‍ ഹേല ഹിപ്‌റോപ് ആണ് ചാംപ്യന്‍. കഴിഞ്ഞ വര്‍ഷവും ഇവര്‍ തന്നെയാണ് കൊച്ചി ഹാഫ് മാരത്തണില്‍ ജേതാക്കളായത്. രണ്ടാമതും കൊച്ചി മാരത്തണില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബെര്‍ണാര്‍ഡ് കെപ്യേഗോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് കിട്ടിയതെന്ന് വനിതാ ചാംപ്യന്‍ ഹേല ഹിപ്‌റോപ് പ്രതികരിച്ചു. ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ പി ജയ്ഷ ഒന്നാമതെത്തി. ഇന്ത്യന്‍ താരങ്ങളുടെ പുരുഷവിഭാഗത്തില്‍ മികച്ച സമയം കുറിച്ചത് ജി.ലക്ഷ്മണ്‍ ആണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രീജ ശ്രീധരന് മത്സരം പൂര്‍ത്തിയാക്കാനായില്ല.

ബ്രാന്‍ഡ് അംബാസര്‍ മോഹന്‍ലാല്‍, മന്ത്രി കെ ബാബു, എഡിജിപി പത്മകുമാര്‍, മേയര്‍ ടോണി ചമ്മിണി തുടങ്ങിയവര്‍ ചേര്‍ന്നാണ് മറൈന്‍ ഡ്രൈവില്‍ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. 25,000 പേരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. അറുപത്തിയഞ്ച് ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 60 റേസ് പ്രൊഫഷണലുകള്‍ക്കാണ് മത്സരത്തിന്റെ മേല്‍നോട്ടം വഹിച്ചത്. കൊച്ചി മെട്രോ നിര്‍മാണത്തിന് തടസ്സമുണ്ടാക്കാത്ത ഗതാഗതക്രമീകരണമാണ് ഇത്തവണ മാരത്തണിന് ഒരുക്കിയിരുന്നത്. എന്നാല്‍ എല്ലാ ടീമുകളെയും മല്‍സരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാരത്തോണ്‍ വേദിയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

photo credit: Manorama News

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close