ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 16 വിജയകരമായി വിക്ഷേപിച്ചു.

gsat 16

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 16 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോരുവില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

32 മിനിട്ടിനകം ഉപഗ്രഹം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തി. തൊട്ടുപിന്നാലെ നിയന്ത്രണം ബെംഗളൂരുവിലെ ഐ എസ് ആര്‍ ഒ ആസ്ഥാനം ഏറ്റെടുത്തു.

48 ട്രാന്‍സ്‌പോണ്ടറുകളാണ് ജി സാറ്റ് 16 ലുള്ളത്. ഐ എസ് ആര്‍ ഒ വികസിപ്പിച്ച ഉപഗ്രഹം ഇത്രയധികം ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്നത് ആദ്യമായാണ്. നിലവില്‍ ഇന്ത്യയ്ക്ക് 180 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. പുതിയ ഉപഗ്രഹം വിക്ഷേപിച്ചതോടെ രാജ്യത്തിന്റെ ട്രാന്‍സ്‌പോണ്ടര്‍ ശേഷി 228 ആകും.

ഭാരക്കൂടുതല്‍ മൂലമാണ് ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍നിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന് 3,200 കിലോഗ്രാം ഭാരമുള്ളതിനാല്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് ദൗത്യം നിര്‍വഹിക്കാനാവില്ല.

ഡിസംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥമൂലം വിക്ഷേപണം രണ്ടു ദിവസം വൈകി. തിങ്കളാഴ്ച രാവിലെ 3.50 ന് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close