ചുംബന സമരത്തിനിടെ കോഴിക്കോട്ട് സംഘര്‍ഷം; അറസ്റ്റ്‌

kiss of love

‘കിസ് ഓഫ് ലൗ’ പ്രവര്‍ത്തകര്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിനിടെ സംഘര്‍ഷം. സമരം തടയാനെത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ‘കിസ് ഓഫ് ലൗ’ പ്രവര്‍ത്തകരെ ആക്രമിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി.

സംഘര്‍ഷം വര്‍ധിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകരെയും കിസ് ഓഫ് ലൗവ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പല യുവാക്കളെയും വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

പോലീസ് അറസ്റ്റുചെയ്ത കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍വെച്ച് പ്രതിഷേധ ചുംബനം നടത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഹനുമാന്‍ സേന ആക്രമണം നടത്തി. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് ചേരിയായി നാട്ടുകാരും പ്രകടനം നടത്തി.

മാവൂര്‍റോഡില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്താണ് ചുംബന സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സ്ഥലത്ത് ജനം കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. നിരോധനം വകവയ്ക്കാതെയാണ് സമരക്കാരും പ്രതിഷേധക്കാരും നൂറുകണക്കിന് കാഴ്ചക്കാരും രംഗത്തെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close