വയനാട്ടില്‍ മാവോവാദികളും ദൗത്യസേനയും ഏറ്റുമുട്ടി

thunderbolts

വയനാട്ടില്‍ മാവോവാദികളും ദൗത്യസേന തണ്ടര്‍ബോള്‍ട്ടുംതമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലുള്ള തൊണ്ടര്‍നാട് പഞ്ചായത്തിലെ ചപ്പ കോളനിക്ക് സമീപത്താണ് ഞായറാഴ്ച വൈകിട്ട്് അഞ്ചോടെ വെടിവെപ്പുണ്ടായത്.

തണ്ടര്‍ബോള്‍ട്ടിന്റെ രഹസ്യ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഇവരെ കണ്ടതോടെ മാവോവാദികള്‍ മൂന്നുതവണ വെടിയുതിര്‍ത്തു. ദൗത്യസേന പത്തിലധികം തവണ തിരിച്ചുവെടിവെച്ചു. വെടിവെപ്പ് ശക്തമായതോടെ മാവോവാദികള്‍ ഉള്‍ക്കാട്ടിലേക്ക് പിന്‍വലിഞ്ഞു. എന്നാല്‍, പോലീസിന് ഇവരെ പിന്തുടരാനായില്ല. വൈകിട്ടോടെ മഞ്ഞുവീഴുന്ന ഈ വനമേഖലയില്‍ ഉള്ളിലേക്ക് പരിശോധന നടത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

രാത്രിയോടെ പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.മാവോവാദികള്‍ വരാറുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മാസങ്ങളായി തണ്ടര്‍ബോള്‍ട്ടിന്റെ നിരീക്ഷണത്തിലായിരുന്നു കോളനി. ഇടയ്ക്കിടെ സേനാംഗങ്ങള്‍ ഇവിടെ രഹസ്യമായി എത്താറുമുണ്ടായിരുന്നു. ഇത്തരത്തിലൊരു സന്ദര്‍ശനത്തിനിടെയാണ് ഞായറാഴ്ച മാവോവാദികളെ കണ്ടത്.

കുറിച്യ കുടുംബങ്ങളുടെ നാല് വീടുകള്‍ മാത്രമാണ് ചപ്പയിലുള്ളത്. മട്ടിലയം, കുഞ്ഞോം തുടങ്ങിയ ജനവാസകേന്ദ്രത്തില്‍ നിന്നും ഏതാണ്ട് നാല് കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് കോളനി. മുഖ്യധാരയില്‍ നിന്നും ഒഴിഞ്ഞുകഴിയുന്ന കോളനി വാസികളെ മാവോവാദികള്‍ സ്വാധീനിച്ചതായും ദൗത്യസേനയ്ക്ക് സംശയമുണ്ടായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് മാവോവാദികള്‍ വീട് ആക്രമിച്ച് പോസ്റ്റര്‍പതിച്ച മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ മട്ടിലയത്തെ പ്രമോദിന്റെ വീടിനടുത്താണ് ഈ വനമേഖല. ഇരു ജില്ലകള്‍ക്കും അതിരിടുന്ന വനമേഖലയില്‍ തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമായതിനാല്‍ മാവോവാദികള്‍ തമ്പടിക്കാന്‍ ഇവിടം തിരഞ്ഞെടുത്തതായും ദൗത്യസേന പറയുന്നു. കുഞ്ഞോത്ത്് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സേനയ്ക്കു നേരേയും മുമ്പ് മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close