ചുംബനസമരത്തെ എതിര്‍ത്ത് നടി ശോഭന

shobhana

ചുംബനസമരത്തോട് വിയോജിച്ച് നടി ശോഭന. ചുംബനം വ്യക്തിപരമായ കാര്യംമാത്രമാണെന്നും ഇവര്‍ എന്തിനാണ് ഇത് പരസ്യമാക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ശോഭന ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഒരുപക്ഷേ ഇത് ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇങ്ങനെയൊന്ന് ചെയ്യുന്നത് നിങ്ങളുടെ മകളാണെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ അതൊരിക്കലും നിങ്ങള്‍ ആഗ്രഹിക്കില്ല- ശോഭന പറഞ്ഞു.

ചുംബനസമരം കേരളത്തില്‍ ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് ശോഭനയുടെ പ്രതികരണം. തന്റെ പുതിയ കലാപരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയതായിരുന്നു ശോഭന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close