ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍:റീഡേര്‍സ് പോളില്‍ മോദി ഒന്നാമത്

modi in saarc

ടൈം മാഗസിന്‍ പേര്‍സണ്‍ ഓഫ് ദ ഇയര്‍ റീഡേര്‍സ് പോളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. എന്നാല്‍ ഇതിന്‍റെ കൂടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് പുരസ്കാരം ആര്‍ക്ക് നല്‍കണമെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍മാര്‍ തീരുമാനിക്കും.

മൊത്തം ചെയ്ത വോട്ടുകളുടെ 16 ശതമാനമാണ് മോദിക്ക് ലഭിച്ചത്. മൊത്തം 50 ലക്ഷം വോട്ടാണ് പോള്‍ ചെയ്യപ്പെട്ടത്. അമേരിക്കയില്‍ വെടിയേറ്റ് മരിച്ച കറുത്തവര്‍ഗ്ഗക്കാരനായ കൗമരക്കാരനാണ് രണ്ടാം സ്ഥാനത്ത് ആകെ കിട്ടിയ വോട്ട് 9ശതമാനം. മൂന്നാം സ്ഥാനത്ത് ഹോങ്ക്ഹോങ് പ്രക്ഷോഭത്തിന്‍റെ ബുദ്ധികേന്ദ്രം ജോഷ്വ വാങ്ങാണ്. മലാല യൂസഫ്സായി, ഏബോളയ്ക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരും നേഴ്സുമാരുമാണ് മറ്റുസ്ഥാനങ്ങളില്‍. 60 ശതമാനം വോട്ടുകളും ഡെസ്ക്ടോപ്പ് വഴിയാണ് ചെയ്യപ്പെട്ടത്. 35 ശതമാനം മൊബൈല്‍ വഴിയും, 5 ശതമാനം ടാബ് വഴിയും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close