മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയില്‍ ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍

ganesh kumar

നിയമസഭയില്‍ ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കടുത്ത അഴിമതിയെന്ന് ഗണേഷ് സഭയില്‍. മൂന്ന് പേര്‍ അഴിമതിക്കാര്‍. നസറുദ്ദീന്‍ എ, അബ്ദുല്‍ റഷീദ്, അബ്ദുല്‍ റഹീം എന്നിവര്‍ അഴിമതിക്കാരെന്ന് ഗണേഷ് വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് ഇക്കാര്യം എഴുതി നല്‍കിയതായും ഗണേഷ് കുമാര്‍ സഭയില്‍ അറിയിച്ചു.

തനിക്ക് മന്ത്രിയാകാന്‍ വേണ്ടിയല്ല ആരോപണമെന്നും വിശദീകരണം. എന്നെ ആരും പുറത്താക്കിയതല്ല. രാജിവെക്കുന്നതിനും ഒന്നരമാസം മുമ്പ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എഴുതി നല്‍കാത്തതിനാല്‍ അഴിമതി ആരോപണം ഉന്നയിക്കരുത് ചെയര്‍ അവസരം തന്നാല്‍ വേറെ മന്ത്രിക്കെതിരെയും പറയാനുണ്ട് ഗണേഷ്.

ഒരു ഫയല്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗണേഷ് ഇത് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ സിബിഐക്ക് വിടണം. നോണ്‍ പ്ലാന്‍ ഫണ്ടില്ലെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ മണ്ഡലത്തില്‍ ഒരു മുനിസിപ്പാലിറ്റിക്ക് 103 റോഡുകള്‍ അനുവദിച്ചു. നിയമസഭയിലേക്ക് ഓടിളക്കി വന്ന ആളല്ല താനെന്നും ഗണേഷ് കുമാര്‍. ഇബ്രാഹിംകുഞ്ഞ് സത്യം മാത്രം പറയുന്ന നല്ല മനുഷ്യനെന്ന് ഗണേഷിന്റെ പരിഹാസം. നിയമസഭയില്‍ പറയാന്‍ അവകാശം ഇല്ലെങ്കില്‍ പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ കൊടുത്തേക്കാമെന്നും ഗണേഷ് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close