കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍

blasters semi

ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയുടെ മാസ്മരിക പ്രകടനത്തിന് ഒരായിരം നന്ദി. ഏറ്റവും നിര്‍ണായകമായ ജീവന്‍മരണപോരാട്ടത്തില്‍ പൂനെ സിറ്റി എഫ് സിയെ ഒരൊറ്റ ഗോളിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലെത്തി. ഇരുപത്തിമൂന്നാം മിനുട്ടില്‍ ഒന്നാന്തരമൊരു ഫ്രീകിക്കില്‍നിന്ന് ഇയാന്‍ ഹ്യൂമാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഹ്യൂം തന്നെയാണ് ഹിറോ ഓഫ് ദ മാച്ചും. ചെന്നൈയിന്‍ എഫ് സി, ഗോവ എഫ് സി എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്സ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. നാളെ നടക്കുന്ന മല്‍സരത്തില്‍ ഗോവ എഫ് സിയ്ക്കെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് സെമിയിലെത്താനാകും. ലീഗിലെ 14 മല്‍സരങ്ങളും പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിനെതിരായ തോല്‍വിയോടെ 14 കളികളില്‍നിന്ന് 16 പോയിന്റുമായി പുനെ സിറ്റി എഫ് സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സെമിയിലെത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായതിനാല്‍ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങളുമായി പുനെയും കേരളവും കളം നിറഞ്ഞപ്പോള്‍ കൊച്ചിയിലെ കാണികള്‍ക്ക് അത് ശരിക്കുമൊരു വിരുന്നായി മാറി. എന്നാല്‍ ഇരുപത്തിമൂന്നാം മിനിട്ടില്‍ ഹ്യൂം നേടിയ ഗോളാണ് മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വേറിട്ട് നിര്‍ത്തിയത്. ഗോള്‍ വഴങ്ങിയതോടെ പുനെ സിറ്റി നിരന്തര ആക്രമങ്ങളുമായി കേരള ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്തു. പലപ്പോഴും അവര്‍ ഗോളിനടുത്തുവരെ എത്തി. എന്നാല്‍ തകര്‍പ്പന്‍ സേവുകളുമായി സന്ദീപ് നന്ദി അവര്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട കെട്ടി. ഇതിനിടയില്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ കേരളത്തിന് ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close