റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം താരതമ്യപ്പെടുത്താനാകാത്തത് നരേന്ദ്രമോദി

modi putin

ആണവ, പ്രതിരോധമേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ തീരുമാനം.കൂടങ്കുളം ആണവോര്‍ജ്ജ നിലയത്തില്‍ രണ്ട് ആണവ റിയാക്ടറുളുടെ നിര്‍മാണമുള്‍പ്പെടെ ഇരുപത് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം താരതമ്യപ്പെടുത്താനാകാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിരോധം, ആണവോര്‍ജ്ജം, വാണിജ്യം, എണ്ണ പര്യവേഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന ഇരുപത് കരാറുകളാണ് ഇന്ത്യയും റഷ്യയും ഇന്ന് ഒപ്പ് വച്ചത്..പ്രതിരോധമേഖലയില്‍ പതിറ്റാണ്ടുകളായി റഷ്യയുമായി തുടരുന്ന സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു..റഷ്യയുമായുള്ള സംയുക്തസൈനികഭ്യാസം തുടരും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റഷ്യ ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങും. സമാധാനാവശ്യത്തിനുള്ള ആണവോര്‍ജ്ജ സഹകരണം കുറ്റമറ്റതാക്കും. റഷ്യന്‍ സഹകരണത്തില്‍ പുതിയ ആണവോര്‍ജ്ജോദ്പാദ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കൂടങ്കുളത്തിന് പുറമെ സ്ഥലം കണ്ടെത്താമെന്ന് ഇന്ത്യ സമ്മതിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കാനും സൗഹൃദം എന്ന് പേരിട്ട സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close